Uae
ആഗോള ജീവിത നിലവാര സൂചികയിൽ യു എ ഇ ഒന്നാമത്
മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള ജീവിതസാഹചര്യം, ശക്തമായ പരിസ്ഥിതി നയങ്ങൾ എന്നിവയാണ് യു എ ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് റിപ്പോർട്ട്
അബൂദബി | ലോകത്തെ മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അറബ് മേഖലയിൽ യു എ ഇ ഒന്നാം സ്ഥാനത്ത്. ലണ്ടൻ ആസ്ഥാനമായുള്ള സി എസ് ഗ്ലോബൽ പാർട്ണേഴ്സ് തയ്യാറാക്കിയ ഈ വർഷത്തെ “ഗുഡ് ലൈഫ്’ സൂചികയിലാണ് മറ്റ് ഗൾഫ് രാജ്യങ്ങളെയും പല വികസിത സമ്പദ്്വ്യവസ്ഥകളെയും മറികടന്ന് യു എ ഇ ഈ നേട്ടം കൈവരിച്ചത്. 83.2 സ്‌കോറോടെ ആഗോള റാങ്കിംഗിൽ 22-ാം സ്ഥാനത്താണ് രാജ്യം. ഇറ്റലി, ദക്ഷിണ കൊറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലെത്താൻ രാജ്യത്തിന് സാധിച്ചു.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരമുള്ള ജീവിതസാഹചര്യം, ശക്തമായ പരിസ്ഥിതി നയങ്ങൾ എന്നിവയാണ് യു എ ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെറും എണ്ണസമ്പത്ത് മാത്രമല്ല, മനുഷ്യക്ഷേമത്തിനായി നടത്തുന്ന സുസ്ഥിരമായ നിക്ഷേപങ്ങളാണ് രാജ്യത്തെ ഈ നിലയിലെത്തിച്ചത്. 89.9 സ്‌കോറോടെ നോർവേയും ജർമനിയുമാണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനം പങ്കിടുന്നത്. അറബ് രാജ്യങ്ങളിൽ ഖത്വർ (34), സഊദി അറേബ്യ (37), ബഹ്‌റൈൻ (41), കുവൈത്ത് (44), ഒമാൻ (45) എന്നിവയാണ് യു എ ഇക്ക് പിന്നിലുള്ളത്.

ആരോഗ്യ സംരക്ഷണ മേഖലയിലെ നിർബന്ധിത ഇൻഷ്വറൻസ് സംവിധാനവും ആധുനിക മെഡിക്കൽ സൗകര്യങ്ങളും യു എ ഇയുടെ കരുത്ത് വർധിപ്പിക്കുന്നു. ശരാശരി ആയുർദൈർഘ്യം 83.4 വയസ്സായി ഉയർന്നതും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി, സോർബോൺ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സാന്നിധ്യവും 2031-ഓടെ ലോകത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമായി മാറാനുള്ള ലക്ഷ്യവും റിപ്പോർട്ട് എടുത്തുപറയുന്നു. സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ആദായനികുതിയില്ലാത്ത സാമ്പത്തിക നയം എന്നിവ പ്രവാസികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
---- facebook comment plugin here -----