Connect with us

Kerala

ശബരിമല യുവതീ പ്രവേശനം; ആചാരം സംരക്ഷിക്കണം, സർക്കാർ നിലപാട് തിരുത്തും

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് സര്‍ക്കാറിന്റെ ഈ മലക്കം മറിച്ചില്‍

Published

|

Last Updated

തിരുവനന്തപുരം| ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന മുന്‍നിലപാട് മാറ്റി, വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടാണ് നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. ഇന്ന് വൈകീട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്താനാണ് സര്‍ക്കാറിന്റെ ഈ മലക്കം മറിച്ചില്‍. ഇക്കാര്യം സര്‍ക്കാര്‍ നാളെ സുപ്രീം കോടതിയെ അറിയിക്കും.

നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തിയിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന് ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നാണ് പ്രസിഡന്റ് കെ ജയകുമാര്‍ നേരത്തെ വ്യക്തമാക്കിയത്.

---- facebook comment plugin here -----

Latest