Connect with us

Kerala

തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഇഞ്ചത്തൊട്ടി വനത്തില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്

Published

|

Last Updated

കൊച്ചി| തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ യുവാവിനെ ദിവസങ്ങള്‍ക്കുശേഷം ഇഞ്ചത്തൊട്ടി വന മേഖലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായ സാഹചര്യം കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എരൂര്‍ നടം ലേബര്‍ ജങ്ഷനിലെ കുട്ടാത്ത് വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ കെ പി പ്രശാന്തിനെ(38)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നേര്യമംഗലം ഇഞ്ചത്തൊട്ടി റോഡില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയുള്ള വന പ്രദേശത്താണ് പ്രശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ പുറപ്പെട്ട പ്രശാന്ത് പിന്നീട് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest