Connect with us

Kerala

വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധനടത്തും

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇന്നലെ രാത്രി വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടി.നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാന്‍ പരിശോധനടത്തും. നായയുടെ കടിയേറ്റ  മൂന്ന് നാട്ടുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തുകയും ചെയ്യ്തു.

നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇന്നലെ രാത്രി  നായക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടാനായത്.

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയിലാണ് വയോധികയെ തെരുവ് നായ കടിച്ച് കൊന്നത്. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനിയാണ് (84) തരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ദേവദാസനെ (60) നായ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറിയ നായ ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചു. മുഖം വികൃതമായ അവസ്ഥയിലാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലുള്ള കാര്‍ത്യായനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

Latest