Connect with us

International

ലെബനനില്‍ ലിതാനി നദിക്ക് കുറുകെയുള്ള ഇസ്‌റാഈല്‍ പാലം ആക്രമിച്ചതായി ഇസ്‌റാഈല്‍

ഹിസ്ബുള്ള അംഗങ്ങള്‍ തെക്കന്‍ ലെബനനിലേക്ക് പ്രവേശിക്കാന്‍ പ്രധാന മാര്‍ഗമായി ഉപയോഗിച്ചിരുന്ന പാലമാണ് തകര്‍ത്തതെന്നാണ് ഇസ്‌റാഈല്‍

Published

|

Last Updated

ബെയ്‌റൂട്ട്  | ദക്ഷിണ ലെബനനിലെ പാലം ആക്രമിച്ചതായി ഇസ്‌റാഈല്‍. ലിതാനി നദിക്ക് കുറുകെയുള്ള സ്രായേ പാലത്തിന് നേരെ ആക്രമണം നടത്തിയതായാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ആദ്യമായാണ് ഇസ്‌റാഈല്‍ സൈന്യം സമ്മതിക്കുന്നത്.

ഹിസ്ബുള്ള അംഗങ്ങള്‍ തെക്കന്‍ ലെബനനിലേക്ക് പ്രവേശിക്കാന്‍ പ്രധാന മാര്‍ഗമായി ഉപയോഗിച്ചിരുന്ന പാലമാണ് തകര്‍ത്തതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. പാലത്തിന് സമീപം ഹിസ്ബുള്ള റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിക്കുകയും ഇസ്‌റാഈലിന് നേരെ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ പിന്തുണയോടെ യുദ്ധത്തില്‍ ചേരാനുള്ള ഹിസ്ബുള്ളയുടെ നീക്കത്തിനെതിരായ ശക്തമായ നടപടിയാണിതെന്നും ഇസ്‌റാഈല്‍ അവകാശപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

 

---- facebook comment plugin here -----

Latest