Connect with us

Kerala

സീറ്റ് നല്‍കുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയതാണ്; വീഴ്ച തിരുത്തുമെന്നാണ് കരുതുന്നത് :ദീപ്തി മേരി വര്‍ഗീസ്

പാര്‍ട്ടി നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി

Published

|

Last Updated

കൊച്ചി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കുമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വീഴ്ച നേതൃത്വം തിരുത്തുമെന്നാണ് കരുതുന്നത്. പാര്‍ട്ടി നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി പറഞ്ഞു.

കൊച്ചി മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്റ് തന്നെ നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ദീപ്തി പറഞ്ഞു.

എന്റെ മണ്ഡലം തൃക്കാക്കരയാണ്. അവിടെ  പിടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് നിലവില്‍ എംഎല്‍എ. അവര്‍ തന്നെ മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.  ദീപ്തിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Latest