Connect with us

Kerala

എറണാകുളത്ത് റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്നുമാണ് എംഡിഎംഎ എത്തിച്ചത്.

Published

|

Last Updated

എറണാകുളം |  ചെറായിയില്‍ 42 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംഗ്ഷനില്‍ ഷിനാസ് (28), പുതിയറോഡ് പനച്ചിക്കാപ്പറമ്പ് ഷാജഹാന്‍ (31), പുതിയറോഡ് മഹാജനവാടി സഫീര്‍ (ഷിലാസ് 28), ബസാര്‍ റോഡ് പുതുക്കാട്ട് പറമ്പ് സഫീര്‍ (എപ്പീര്‍ 32 ) എന്നിവരാണ് റിസോര്‍ട്ടില്‍ നിന്നും പോലീസ് പിടിയിലായത്.

 

രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ജില്ലാ ഡാന്‍സാഫും മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നുമാണ് എംഡിഎംഎ എത്തിച്ചത്.

ചെറായിയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലായത്.

Latest