International
യു എസില്‍ ജൂത ദേവാലയത്തിന് നേരെ വാഹനം ഇടിച്ചു കയറ്റി; അക്രമിയെ സുരക്ഷാ സേന വധിച്ചു
ഇസ്‌റാഈലി വ്യോമാക്രമണത്തില്‍ ലെബനോണിലുള്ള തന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് അക്രമി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു
വാഷിങ്ടണ്‍ | അമേരിക്കയിലെ മിഷിഗണില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീല്‍ഡ് ടൗണ്‍ഷിപ്പിലെ ടെമ്പിള്‍ ഇസ്‌റാഈല്‍ എന്ന സിനഗോഗിന് നേരെ അക്രമി വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സിനഗോഗില്‍ തീപിടിത്തമുണ്ടായി. ലെബനോണ്‍ വംശജനായ അക്രമിയെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. അതേ സമയം ദേവാലയത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുക ശ്വസിച്ചതിനെ തുടര്‍ന്ന് മുപ്പതോളം പൊലീസുകാര്‍ ആശുപത്രിയിലാണ്. ഇസ്‌റാഈലി വ്യോമാക്രമണത്തില്‍ ലെബനോണിലുള്ള തന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് അക്രമി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു




