From the print
മണ്ണെണ്ണ സബ്സിഡി 50 രൂപയായി വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം.
തിരുവനന്തപുരം | സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി മണ്ണെണ്ണ സബ്സിഡിയില്‍ വര്‍ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ലിറ്ററിന് 25 രൂപയായിരുന്ന സബ്സിഡി 50 രൂപയാക്കി.
കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി മണ്ണെണ്ണ സബ്സിഡിയില്‍ മാറ്റം വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ മാസം 24ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
മത്സ്യഫെഡ് വഴി തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി അനുവദിക്കുന്ന മണ്ണെണ്ണക്കാണ് അധിക ആനുകൂല്യം ലഭ്യമാക്കുന്നത്. റിട്ട. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപോര്‍ട്ടിലെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
---- facebook comment plugin here -----



