Kerala
വി വി രാജേഷിനെ വിളിച്ച് അഭിനന്ദിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചതാണ്; വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രി
മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി
വെള്ളിയാഴ്ച രാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാല്‍ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അത് കഴിഞ്ഞ പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താന്‍ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ‘ആവട്ടെ, അഭിനന്ദനങ്ങള്‍’ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകമാത്രമാണുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു




