Kerala
സ്വതന്ത്രര്‍ പിന്തുണച്ചു; ചങ്ങനാശ്ശേരിയില്‍ ജോമി ജോസഫ് നഗരസഭാ ചെയര്‍മാന്‍
മൂന്ന് സ്വതന്ത്രരുടെ പിന്‍ബലത്തിലാണ് ടോമി തിരഞ്ഞെടുക്കപ്പെട്ടത്.
ചങ്ങനാശേരി | സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ജോമി ജോസഫ് കാവലം ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.മൂന്ന് സ്വതന്ത്രരുടെ പിന്‍ബലത്തിലാണ് ടോമി തിരഞ്ഞെടുക്കപ്പെട്ടത്.
സിപിഎം അംഗം പി എ നസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി അംഗം എന്‍ പി കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു. ജോമി ജോസഫിനു 16ഉം പി എ നസീറിന് ഒമ്പതും എന്‍ പി കൃഷ്ണകുമാറിന് എട്ടു വോട്ടുകളും ലഭിച്ചു.
സ്വതന്ത്രരായ ചാള്‍സ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.
ജോമി ജോസഫ് നഗരസഭയുടെ നാലാം വാര്‍ഡാ അരമനയില്‍ നിന്നാണ് ടോമി വിജയിച്ചത്. സ്വതന്ത്രരുള്‍പ്പെടെ യുഡിഎഫിന് 16, എല്‍ ഡി എഫിന് ഒമ്പത്, എന്‍ ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.




