Connect with us

National

യുപിയില്‍ 85 ലക്ഷം രൂപ കവര്‍ന്ന കേസ്; ഒരു പ്രതി കൊച്ചിയില്‍ പിടിയില്‍

ബേങ്കില്‍ നിന്നും പണം വാങ്ങി ബൈക്കില്‍ വരികയായിരുന്ന ആളെ ആക്രമിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു.

Published

|

Last Updated

കൊച്ചി |  അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൊച്ചിയില്‍ പിടിയില്‍. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്. 85 ലക്ഷം കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോഡ്ജില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലാകുന്നത്

ബേങ്കില്‍ നിന്നും പണം വാങ്ങി ബൈക്കില്‍ വരികയായിരുന്ന ആളെ ആക്രമിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ഏകദേശം 85 ലക്ഷം രൂപ അതില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷം കൊള്ളസംഘം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ കൊള്ളസംഘത്തില്‍ പെട്ട ഒരാളാണ് റിസാഖത്ത് എന്നാണ് യുപി പോലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം യുപിയിലെ സ്പെഷല്‍ സ്‌ക്വാഡ് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും കൊച്ചിയില്‍ താമസിക്കുകയാണെന്നുമുള്ള വിവരം ലഭിച്ചത്.

അതിന്റെ അടിസ്ഥാനത്തിലാണ് യുപിയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുന്നതും സെന്‍ട്രല്‍ പോലീസിന്റെ സഹായത്തോടു കൂടി, സ്റ്റേഷന്റെ പരിധിയിലുള്ള ഒരു ലോഡ്ജില്‍ നിന്നും ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കൊപ്പമുള്ള ആളുകള്‍ക്കായി തിരച്ചില്‍തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ യുപിയിലേക്ക് കൊണ്ടുപോകും.

 

Latest