National
എന്‍ജിനില്‍ തീ; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്.

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വലതുവശത്തെ എന്‍ജിനില്‍ തീപടര്‍ന്നതായി സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.
തിരിച്ചിറക്കിയ ശേഷം വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഇന്‍ഡോറിലെത്തിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----