Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെല്ലാരിയില്‍ കണ്ടെത്തി

പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ഗോവര്‍ധന്റെ ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലാണ്

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെല്ലാരിയില്‍ കണ്ടെത്തി. പോറ്റി സ്വര്‍ണം വിറ്റ ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നാണു സ്വര്‍ണം കണ്ടെത്തിയത്.

പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ഗോവര്‍ധന്റെ ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലാണ്. ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍ നമ്പര്‍ എഴുതിയ നോട്ടീസ് പതിച്ചിട്ടുണ്ട്. ശബരിമല സ്വര്‍ണക്കവര്‍ച്ച അന്വേഷണം തന്നിലേക്കു വരുന്നതായി സൂചന ലഭിച്ചതോടെ ദിവസങ്ങള്‍ക്ക് മുന്‍പാണ് ജ്വല്ലറി പൂട്ടിയത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. സ്വര്‍ണ കൊള്ളയിലൂടെ ആരൊക്കെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ നല്‍കിയ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.

---- facebook comment plugin here -----

Latest