Kerala
പി എം ശ്രീ: സി പി ഐ നിലപാട് വ്യക്തമാക്കിയ ശേഷം യു ഡി എഫിന് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി
സി പി എം വമ്പന്‍ ബഡായി പറഞ്ഞ ശേഷം കേന്ദ്ര സര്‍ക്കാരിന്റെ കാലില്‍ വീണ് പ്രണമിച്ചു
മലപ്പുറം | പി എം ശ്രീയില്‍ സി പി ഐ നിലപാട് വ്യക്തമാക്കിയ ശേഷം യു ഡി എഫിന് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി പി എം വമ്പന്‍ ബഡായി പറഞ്ഞ ശേഷം കേന്ദ്ര സര്‍ക്കാരിന്റെ കാലില്‍ വീണ് പ്രണമിച്ചു. സി പി ഐയും മറ്റു ഘടകകക്ഷികളും അവസാനം അടിയറവ് പറയുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പി എം ശ്രീ വിഷയത്തില്‍ സി പി എമ്മും സി പി ഐയും ഒത്തുകളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. സി പി ഐ എല്‍ ഡി എഫില്‍ തന്നെ നില്‍ക്കും. കരിക്കുലം നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ്. അതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകില്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.


