Kerala
വെള്ളിയാഴ്ചയിലെ ഡിഗ്രി പരീക്ഷ സമയം പുനക്രമീകരിക്കണം: എസ് എസ് എഫ്
ജുമുഅ നഷ്ടപ്പെടാത്ത രീതിയില്‍ സമയം പുനഃക്രമീകരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു
മഞ്ചേരി | കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം ജുമുഅ നമസ്‌കാരത്തിന് തടസ്സമുണ്ടാക്കുന്നതിനാല്‍ പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.
ഈ മാസം 31ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12:45 വരെ നിശ്ചയിച്ചിട്ടുള്ള ബി ബി എ, ബി കോം പരീക്ഷാ ക്രമം വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. ആരാധനാനുഷ്ഠാനത്തിന് തടസ്സമുണ്ടാക്കുന്ന ഈ പരീക്ഷാ ക്രമം അടിയന്തരമായി തിരുത്തുകയും, ജുമുഅ നഷ്ടപ്പെടാത്ത രീതിയില്‍ സമയം പുനഃക്രമീകരിക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍വ്വകലാശാല മേധാവികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി നിവേദനം സമര്‍പ്പിച്ചുവെന്നും എസ് എസ് എഫ് കാമ്പസ് സിന്‍ഡിക്കേറ്റ് അറിയിച്ചു.
നജ്മുദ്ധീന്‍ ശാമില്‍ ഇര്‍ഫാനി പി അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് റിസ് വാന്‍, മുഹമ്മദ് അനസ് കെ, സ്വഫ് വാന്‍ ഇ, മുഹമ്മദ് മുസമ്മില്‍ വി, അന്‍സഫ് നിയാസ് എം കെ, മുഹമ്മദ് മുഫ്‌ലിഹ് പി, റാഷിദ് എ റസാഖ്, മുഹമ്മദ് ദാനിഷ് പി, റംസി അബുദുള്ള പുളിക്കല്‍, മുഹമ്മദ് ഉവൈസ് കെ കെ, മിഖ്ദാദ്, മുഹമ്മദ് ആസിഫ് പി കെ സംബന്ധിച്ചു.






