Connect with us

Malappuram

കേരള മുസ്ലിം ജമാഅത്ത് സ്വദഖ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് മഅദിന്‍ അക്കാദമി

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു

Published

|

Last Updated

കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച സ്വദഖ ക്യാമ്പയിനില്‍ മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കാളികളാകുന്നു

മലപ്പുറം | കേരള മുസ്ലിം ജമാഅത്തിന് കീഴിന്‍ വ്യത്യസ്ത പദ്ധതികള്‍ക്ക് വേണ്ടിയുള്ള സ്വദഖ ക്യാമ്പയിനില്‍ പങ്കു ചേര്‍ന്ന് മഅ്ദിന്‍ അക്കാദമി. അയ്യായിരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മഅദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇന്നലെ ക്യാമ്പയിനില്‍ പങ്കാളികളായത്. ഫിജി സന്ദര്‍ശനത്തിലുള്ള കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.

ജീവ- കാരുണ്യ മേഖലകളില്‍ കോടിക്കണക്കിന് രൂപയുടെ സേവനങ്ങള്‍ക്കുള്ള സ്വദഖ ഫണ്ട് ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വലിയ ആവേശത്തോടെയാണ് പദ്ധതി ഏറ്റെടുത്തത്. സ്‌കൂളിലെ അധ്യാപകര്‍, ജീവനക്കാര്‍, ബസ് – ഓട്ടോഡ്രൈവര്‍മാര്‍ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമായി മാറി.

മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും പദ്ധതിയില്‍ പങ്കാളികളാകും.പ്രിന്‍സിപ്പല്‍ സൈദലവി കോയ, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, വൈസ് പ്രിസിപ്പല്‍ നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, വാല്യൂ എജുക്കേഷന്‍ ഹെഡ് അബ്ബാസ് സഖാഫി ജഹ്ഫര്‍ സഖാഫി പഴമള്ളൂര്‍, ഹസ്സന്‍ സഖാഫി വേങ്ങര സംസാരിച്ചു.

സ്വദഖ ഫണ്ടിലേക്ക് പതിനായിരം നല്‍കി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച സ്വദഖ ഫണ്ടിലേക്ക് പതിനായിരം രൂപ നല്‍കി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അംറാസും സഹോദരനായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഹൈസമും മാതൃകയായി. കോഡൂര്‍ താണിക്കലിലെ ഊരാതൊടി അബ്ദുല്‍ മുത്വലിബ് -ഫര്‍ഹത്ത് ദമ്പതികളുടെ മക്കളാണ്. സ്വാന്തന – സേവന രംഗത്ത് തുല്യതയില്ലാത്ത സേവനം ചെയ്യുന്ന കേരള മുസ്ലിം ജമാഅത്ത് സ്വദഖ ക്യാമ്പയിനില്‍ പങ്കാളികളാകാന്‍ അവസരം ലഭിച്ചത് ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. മഅദിന്‍ പബ്ലിക് സ്‌കൂളിലെ ഓരോ ക്ലാസ്സികളിലെയും വിദ്യാര്‍ഥികള്‍ സ്വരൂപിച്ച സ്വദഖ ഫണ്ട് സ്‌കൂള്‍ ലീഡര്‍ സി കെ സിയാദ് മാനേജര്‍ അബ്ദുറഹ്മാന് കൈമാറി.

 

Latest