Kerala
മുനമ്പം വഖ്ഫ് ഭൂമി: കോടതി വിധി സ്വാഗതാര്‍ഹമെന്ന് നാഷണല്‍ ലീഗ്
മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണിതെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്.
തിരുവനന്തപുരം | മുനമ്പം വഖ്ഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതും തത്സ്ഥിതി തുടരണമെന്നുമുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്. മുനമ്പത്തെ ഭൂമി തര്‍ക്കത്തില്‍ കമ്മീഷനെ നിയമിക്കാനാവുമോയെന്ന വിഷയത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായത്. മുനമ്പം ഭൂമി തര്‍ക്കം വഖ്ഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായതിനാല്‍ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മുനമ്പം വിഷയത്തില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണിത്. തെറ്റിദ്ധാരണ പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ കരുതിയിരിക്കണം.
വിധിക്കെതിരെ അപ്പീല്‍ നല്‍കിയ സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമവകുപ്പിനു കത്ത് നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.



