National
ഗുജറാത്തിലെ വല്‍സാദില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാളെ കാണാതായി, അഞ്ചുപേര്‍ക്ക് പരുക്ക്
വല്‍സാദ് പട്ടണത്തെ സമീപ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.
അഹമ്മദാബാദ്| ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ ഔറംഗ് നദിക്കു കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഗര്‍ഡര്‍ നിരപ്പാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് യുവരാജ്സിംഗ് ജഡേജ അറിയിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് പാലം നിര്‍മാണം ആരംഭിച്ചത്. വല്‍സാദ് പട്ടണത്തെ സമീപ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.
അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും വല്‍സാദ് ജില്ലാ കലക്ടര്‍ ഭവ്യ വര്‍മ പറഞ്ഞു.
---- facebook comment plugin here -----


