Kerala
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച; പാര്‍ഥസാരഥി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ അമിക്കസ് ക്യൂറി പരിശോധന നടത്തി
അയിരൂര്‍ സ്വദേശിയായ ഒരു ഭക്തന്‍ ആറന്മുള ഭഗവാന് സമര്‍പ്പിച്ച 58 പവന്‍ സ്വര്‍ണ്ണം കാണാതായതായി ആരോപണമുയര്‍ന്നിരുന്നു
ആറന്മുള | ശബരിമല സ്വര്‍ണപ്പാളി അപഹരണക്കേസുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പാര്‍ഥസാരഥി ക്ഷേത്രത്തിലെ സട്രോങ് റൂമില്‍ അമിക്കസ് ക്യൂരിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധന വൈകുന്നേരം അവസാനിച്ചു.. വരും ദിവസങ്ങളിലും പരിശോധന തുടരും. ജസ്റ്റിസ് കെ.ടി. ഗങ്കരന് പുറമെ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ജസ്റ്റിസ് ജയകൃഷ്ണന്‍, തിരുവാഭരണം കമ്മിഷണര്‍ ആര്‍. റജിലാല്‍ , വിജിലന്‍സ് എസ്പി പി.ഡി. സുനില്‍കുമാര്‍, ലോക്കല്‍ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ രമ, ദേവസ്വം ബോര്‍ഡ് സ്മിത്ത്, ഹൈക്കോടതി നിയോഗിച്ച സ്മിത്ത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണ പാളികള്‍ അപഹരിക്കപ്പെട്ടതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ്,. റിട്ട. ജസ്റ്റിസ് കെ ടി ശങ്കരനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
ഈ മാസം 11 മുതല്‍ 13 വരെ, ജസ്റ്റിസ് കെ ടി ശങ്കരന്‍ ശബരിമല സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ താത്ക്കാലിക സ്‌ട്രോങ് റൂമില്‍, പരിശോധന നടത്തിയിരുന്നു. രജിസ്റ്ററും മഹസറും സ്റ്റോക്കും ഒത്തുനോക്കി പട്ടിക തിരിച്ച്, ദേവസ്വത്തിന്റെയും, ഹൈക്കോടതിയുടെയും സ്മിത്തിന്റെ സഹായത്തോടെ, സ്വര്‍ണ്ണം വെള്ളി ചെമ്പ് സാമഗ്രികളുടെയും, പൂജാപാത്രങ്ങളുടേയും തൂക്കം കണക്കാക്കി, പട്ടിക തയ്യാറാക്കുന്ന ജോലികളാണ് അന്ന് നടന്നത്. പിന്നീട് ജസ്റ്റിസ് കെ ടി ശങ്കരന് പനി പിടിപെട്ടതിനാല്‍ പരിശോധന പൂര്‍ത്തിയാക്കാതെ അദ്ദേഹം മലയിറങ്ങി. തുടര്‍ന്ന് തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി നട അടച്ചതോടെ,. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ട്, സന്നിധാനത്തെ സ്‌ട്രോങ് റൂമിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ആറന്മുള ഗ്രൂപ്പിലെ പ്രധാന ക്ഷേത്രങ്ങളിലെയെല്ലാം അമൂല്ല്യങ്ങളായ തിരുവാഭരണങ്ങളും, വിലയേറിയ പൂജാ പാത്രങ്ങളുമടക്കം സൂക്ഷിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമില്‍ ഇന്ന് പരിശോധന ആരംഭിച്ചത്. പരിശോധന, വൈകുന്നേരം 5.30 വരെ തുടര്‍ന്നു
വരുന്ന ഏതാനും ദിവസങ്ങള്‍ തുടര്‍ച്ചയായി പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് കാലതാമസം വരുത്താതെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍ ലക്ഷ്യമിടുന്നത്.
അയിരൂര്‍ സ്വദേശിയായ ഒരു ഭക്തന്‍ ആറന്മുള ഭഗവാന് സമര്‍പ്പിച്ച 58 പവന്‍ സ്വര്‍ണ്ണം കാണാതായതായി ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ നടക്കുന്ന പരിശോധനയിലൂടെ ഈ ആരോപണത്തിലെ വസ്തുതയും വ്യക്തമാകും






