Eranakulam
കാട്ടാന കിണറ്റില്‍ വീണു; കിണറിടിച്ച് പുറത്തെത്തിക്കാന്‍ ശ്രമം
കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് 10 വയസ്സുള്ള ആന വീണത്. കൊമ്പനെയാണ് കിണറ്റില്‍ കണ്ടെത്തിയത്.

കൊച്ചി | എറണാകുളം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. 10 വയസ്സുള്ള കൊമ്പനെയാണ് അഞ്ച് മീറ്റര്‍ ആഴമുള്ള കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ആന കിണറ്റില്‍ വീണത്.
കിണറിടിച്ച് ആനയെ പുറത്തെത്തിക്കാന്‍ ഡി എഫ് ഒയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള ശ്രമം നടന്നുവരികയാണ്. കിണറിടിക്കുന്നതിന് ഒരുലക്ഷം രൂപ ചെലവ് വരും. ആവശ്യമായ പണം വനം വകുപ്പ് വര്‍ഗീസിനും കുടുംബത്തിനും കൈമാറും.
അതേസമയം, ആനയെ കാട്ടില്‍ വിട്ടാല്‍ തിരിച്ചെത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
---- facebook comment plugin here -----