International
ദിവസങ്ങള്‍ നീണ്ട സമാധാന ജീവിതത്തിന് വിരാമമിട്ട് ഗസയില്‍ ഇസ്‌റാഈല്‍ ആക്രമണം; 13 മരണം
രണ്ട് ഇസ്‌റാഈലി സൈനികരും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ടെല്‍അവീവ് | വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട സമാധാന ജീവിതത്തിന് വിരാമമിട്ട് ഗസയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ഇസ്‌റാഈലി സൈനികരും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയില്‍ ഹമാസിനെതിരെ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്‌റാഈല്‍ സേന രംഗത്തെത്തി. ആയുധ ശാലകളും തീവ്രവാദ കേന്ദ്രങ്ങളും ടണലുകളും തകര്‍ത്തുവെന്നും ഇസ്‌റാഈല്‍ സേന പറയുന്നു. ഹമാസ് വെടി നിര്‍ത്തല്‍ ലംഘിച്ചു എന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. റഫയില്‍ ഹമാസ്, ഇസ്‌റാഈല്‍ സൈനിക വാഹനം ആക്രമിച്ചു എന്നതാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.
ഈജിപ്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ ചര്‍ച്ച നടന്നുവരുന്നതിനിടെയാണ് ആക്രമണം നടന്നത്. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് ഇസ്‌റാഈല്‍ സേന തടഞ്ഞേക്കുമെന്നും വാര്‍ത്തയുണ്ട്.