Education
മനുഷ്യജീവനും പ്രപഞ്ച നിലനില്‍പിനും ആവശ്യമായ കൂടുതല്‍ പഠനങ്ങളുണ്ടാകണം: ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി
വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഇരുപതോളം വിദ്യാര്‍ഥികളും പ്രൊഫഷണലുകളും പ്രബന്ധമവതരിപ്പിച്ചു

ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി ജാമിഅഃ മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവെല്‍ എക്‌സ്‌പോ 'സ്പാര്‍ക്ക് 25' ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | മനുഷ്യജീവനും പ്രപഞ്ച നിലനില്‍പിനും ആവശ്യമായ കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളുമുണ്ടാകണമെന്നും ഡോ.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു. എല്ലാ ശാസ്ത്ര വിഷയങ്ങളെയും മനസ്സിലാക്കി പരസ്പര ബന്ധിതമായ ഗവേഷണങ്ങള്‍ക്ക് പരിഗണന നല്‍കണം. കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റേറിയത്തില്‍ സമാപിച്ച മദീനത്തുന്നൂര്‍ സയന്‍സ് ഫെസ്റ്റിവലില്‍ റെക്ടര്‍ ടോക്ക് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നമെറ്റീരിയലുകളിലെയും ഗ്രീന്‍ കംപോസൈറ്റുകളിലെയും നൂതനാശയങ്ങള്‍ ചര്‍ച്ച ചെയ്തസയന്‍സ് അക്കാദമിക്ക് കോണ്‍ഫറന്‍സോടെയാണ് രണ്ട് ദിവസത്തെ സയന്‍സ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. കാലിക്കറ്റ് എന്‍ ഐ ടി മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗം അസി.പ്രഫസര്‍ ഡോ.സി എന്‍ ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള ഇരുപതോളം വിദ്യാര്‍ഥികളും പ്രൊഫഷണലുകളും പ്രബന്ധമവതരിപ്പിച്ചു.
സയന്‍സ് ടോക്ക്, പാനല്‍ ഡിസ്‌കഷന്‍, മദീനതുന്നൂര്‍ സയന്‍സ് ഓര്‍ബിറ്റ് അംഗങ്ങള്‍ വികസിപ്പിച്ച വിവിധ പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സയന്‍സ് എക്‌സ്‌പോ, ഇന്‍ഫോനോവ ബുക്ക് ഫെയര്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. വ്യത്യസ്ത സെഷനുകളിലായി ഡോ.മനോജ്(സയന്റിസ്റ്റ് കുസാറ്റ് കൊച്ചി), ഡോ.സുജിത്ത്(പ്രഫസര്‍ എന്‍ ഐ ടി കാലിക്കറ്റ്), ഡോ.ഷാഫി (അസി. പ്രഫസര്‍ എന്‍ ഐ ടി കാലിക്കറ്റ്), ഡോ.മുജീബ് റഹ്മാന്‍( കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്), ഡോ.ഷഫീഖ് റഹ്മാന്‍(അസോസിയേറ്റ് പ്രഫസര്‍ ടി കെ എം കൊല്ലം) എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഗ്രാവിറ്റേഷന്‍ ഫിസിക്‌സില്‍ ഗവേഷണ പ്രബന്ധമവതരിപ്പിച്ച് യു എസ്സിലെ ജോര്‍ജ് മാസണ്‍ യൂനിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പ് ജേതാവായ പതിമൂന്ന്കാരന്‍ ഹേബല്‍ അന്‍വര്‍ ജീനിയോ ടോക്ക് നിര്‍വഹിച്ചു. ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ബോധവത്കരണം അനിവാര്യമാണെന്ന് സയന്‍സ് ഫെസ്റ്റിവല്‍ പാനല്‍ ഡിസ്‌കഷന്‍ അഭിപ്രായപ്പെട്ടു. ഡോ. അലി ഹസന്‍, ഡോ. അലി മുഹമ്മദ്, ഷബീര്‍ നൂറാനി നേതൃത്വം നല്‍കി. ഫെസ്റ്റിവലിനോടനുബന്ധിച്ച് ക്യാപ്റ്റര്‍ ദി ഫ്‌ളാഗ്, സൈഫര്‍കോഡ്, സിതര്‍ ലിംഗ്, സ്പാര്‍ക്ക് തുടങ്ങി വിവിധയിനം മത്സരങ്ങള്‍ നടന്നു. മദീനതുന്നൂര്‍ സയന്‍സ് കാമ്പസ് ഹെഡ് മുജ്തബ നൂറാനി അധ്യക്ഷത വഹിച്ചു. ജാമിഅ പ്രൊ റെക്ടര്‍ ആസഫ് നൂറാനി അടുത്ത ഫെസ്റ്റിവല്‍ തീമായ ‘ആറ്റങ്ങള്‍ മുതല്‍ എക്കോ സിസ്റ്റം വരെ; ജീവിതത്തിന്റെ തുടര്‍ച്ചകള്‍’ റിലീസ് ചെയ്തു.
ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതികളുമായാണ് അടുത്ത വര്‍ഷത്തെ സയന്‍സ് ഫെസ്റ്റിവല്‍ സംവിധാനിച്ചിരിക്കുന്നത്. യാസീന്‍ ചെറുവാടി സ്വാഗതവും റഷീദ് നൂറാനി നന്ദിയും പറഞ്ഞു.