Kerala
മുസ്ലിംകളോട് വിദ്വേഷമില്ല; സാമൂഹ്യ നീതി വേണമെന്ന് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി: വെള്ളാപ്പള്ളി
ചിലര്‍ താന്‍ ബി ജെ പി ആണെന്ന് പറയും ചിലര്‍ പിണറായിയുടെ ആളെന്ന് പറയും

കൊല്ലം | മുസ്ലിംകളോട് തനിക്ക് വിദ്വേഷമില്ലെന്നും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തന്നെ മുസ്ലിം വിരോധിയാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍. നിലപാടുകള്‍ പറയുമ്പോള്‍ താന്‍ വര്‍ഗീയവാദിയാകും. സാമൂഹ്യ നീതി വേണമെന്ന് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കി. എന്നാല്‍ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
ലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞതിന് തന്നേം കത്തിച്ചു തന്റെ കോലവും കത്തിച്ചു. ചിലര്‍ താന്‍ ബി ജെ പി ആണെന്ന് പറയും ചിലര്‍ പിണറായിയുടെ ആളെന്ന് പറയും. പലരും തന്നെ പല നിറത്തിലാണ് കാണുന്നത്. രാജീവ് ചന്ദ്രശേഖറിനെ തനിക്ക് പത്തുവര്‍ഷമായി അറിയാം പച്ചയായ ആ മനുഷ്യന്‍ എങ്ങനെ രാഷ്ട്രീയത്തില്‍ വന്നതെന്ന് തനിക്ക് അറിയില്ലെന്നും ഹാസ്യരൂപേണ പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന ചില ശക്തികള്‍ എസ് എന്‍ ഡി പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.