Kerala
വെള്ളാപ്പള്ളിയെ പുകഴ്ത്തി രമേശ് ചെന്നിത്തല
വെള്ളാപ്പള്ളി മനസില്‍ ഒന്നുവെച്ച് വേറെ കാര്യം പറയില്ലെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നും ചെന്നിത്തല

കൊല്ലം | എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുസ്്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് വെള്ളാപ്പള്ളിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് പുകഴ്ത്തല്‍.
വെള്ളാപ്പള്ളി മനസില്‍ ഒന്നുവെച്ച് വേറെ കാര്യം പറയില്ലെന്നും ഉള്ള കാര്യം തുറന്നു പറയുമെന്നും ചെന്നിത്തല പുകഴ്ത്തി. ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വെള്ളാപ്പള്ളി അതുപോലെ ധാരാളം സ്നേഹവും ഏറ്റുവാങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കുന്ന വേദിയിലാണ് ചെന്നിത്തലയുടെ പ്രസ്താവന. എസ് എന്‍ ഡി പി യോഗത്തെ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ പറ്റി ആലോചിച്ചാണ് വെള്ളാപ്പള്ളി മുന്നോട്ട് പോയത്.
ഉചനീചത്വങ്ങള്‍ക്കെതിരെ എസ് എന്‍ ഡി പി യോഗത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. നിലപാടുകള്‍ എങ്ങനെ എസ് എന്‍ ഡി പിക്ക് പ്രയോജനപ്പെടുത്താം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ന്നു. ഏറ്റവും അഭിനന്ദനാര്‍ഹമായ പദ്ധതി മൈക്രോ ഫൈനാന്‍സിങ് ആണെന്നും ദാരിദ്ര്യ നിര്‍മാര്‍ജനവും തൊഴില്‍ ഇല്ലായ്മയെയും പരിഹരിക്കാനുള്ള കണ്ടെത്തലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു.