Connect with us

Education

അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് സമാപിച്ചു

അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ അക്കാദമിയ കമ്യൂണ്‍

Published

|

Last Updated

മലപ്പുറം |  അറിവന്വേഷണത്തില്‍ കൂടുതല്‍ ഉത്സാഹത്തോടെ വ്യാപൃതരാകാന്‍ വിദ്യാര്‍ഥി സമൂഹം തയ്യാറാകണമെന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ പറഞ്ഞു. അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ് സംഘടിപ്പിച്ച അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന്റെ സമാപന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂല്യാധിഷ്ഠിത സമൂഹ സൃഷ്ടിപ്പിന് അധ്യാപകരും മാതൃകായോഗ്യരാവല്‍ അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുസ്ഥിര ലോക ക്രമം രൂപപ്പെടുത്തുന്നതില്‍ വിശുദ്ധ ഖുര്‍ആനിന്റെ സമാധാന സന്ദേശങ്ങള്‍ക്ക് ഏറെ പങ്കുണ്ടെന്ന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓര്‍മപ്പെടുത്തി.

അല്‍കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റില്‍ വിന്‍ഡോസ് ഇന്‍ടു ദി ബുക്ക്, ദി സ്‌കോളര്‍ ആന്‍ഡ് ദി സ്‌ക്രിപ്ച്ചര്‍, പ്രമാണം ഒന്ന്: അല്‍ കിതാബ്, ബ്രിഡ്ജസ് ഓഫ് പീസ്, ദി ബുക്ക് ആന്‍ഡ് ദി ബോട്ട്, ലിവിങ് ദി മെസ്സേജ്, ലോ ആന്‍ഡ് മേഴ്സി, ബുക്ക് ഓഫ് റീസണ്‍, ടൈംലസ് വേര്‍ഡ്സ്, ദി ഡിബേറ്റ്, ഫോര്‍ ദി ഇന്നവേഷന്‍, വേര്‍ഡ്സ് ബികം വേള്‍ഡ്‌സ്, തഫ്സീര്‍ ബിര്‍റഅയ്, ഖുര്‍ആന്‍: ദി ഫെയ്ത്ത്, സബ്അ ഹുറൂഫ്, ദി റീഡിങ്സ്, ഗ്രീന്‍ ഫെയ്ത്, ദി മിറാക്കിള്‍, ബിഫോര്‍ ടു റീഡ്, കലാം ഹെഡ്സ്, ദി ഖിറാഅ:, ദി മൈന്‍ഡ് ആന്‍ഡ് ദി മെസ്സേജ്, ദി ലൈഫ് ടച്ച്, ദി ലാസ്റ്റ് വേര്‍ഡ് തുടങ്ങി 40 സെഷനുകളിലായി നൂറ്റി അമ്പതോളം ഗവേഷകര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സമ്മിറ്റിന്റെ അവസാന ദിനത്തില്‍ ഹസന്‍ ബാഖവി പല്ലാര്‍, മുഹ്യിദ്ദീന്‍ സഖാഫി കാവനൂര്‍, യാസീന്‍ സിദ്ദീഖ് നൂറാനി, ശ്രീജിത്ത് ദിവാകരന്‍, കെ സി സുബിന്‍, പി ആര്‍ രതീഷ്, ഡോ . അബ്ദുല്‍ ഗഫൂര്‍, ഇബ്‌റാഹീം സഖാഫി കോട്ടൂര്‍, ശഹീര്‍ അബ്ദുറഹ്മാന്‍ അസ്ഹരി പേരോട് വിവിധ സെഷനുകളില്‍ സംബന്ധിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ജസീം മുഹമ്മദ് ഫൈസിയുടെ കാലിഗ്രഫി ലൈവ് ആര്‍ട്ട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

വൈകീട്ട് നടന്ന ദി ലൈഫ് ടെച്ച് സെഷനില്‍ അലി ബാഖവി ആറ്റുപുറം, അനസ് സിദ്ധീഖി ശിറിയ പ്രഭാഷണം നടത്തി. അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന ഗവേഷണ കേന്ദ്രം, രാജ്യ തലസ്ഥാനത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് അക്കാദമിയ കമ്മ്യൂണ്‍ തുടങ്ങി വ്യത്യസ്തമായ പദ്ധതികള്‍ തിങ്ക് ടാങ്ക് സമ്മിറ്റിന്റെ തുടര്‍ച്ചയായി നടക്കും.

 

ഫോട്ടോ: അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റിന്റെ സമാപന സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സംസാരിക്കുന്നു

 

---- facebook comment plugin here -----

Latest