Connect with us

Kerala

ശബരിമല വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര്

ഒക്ടോബര്‍ 11നാണ് ഈ ആവശ്യം ഉന്നയിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തന്ത്രി കത്ത് നല്‍കിയത്

Published

|

Last Updated

പത്തനംതിട്ട | ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. വാജി വാഹന വിഷയം മുന്‍നിര്‍ത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 11നാണ് ഈ ആവശ്യം ഉന്നയിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര് കത്ത് നല്‍കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വാജി വാഹനം തിരിച്ച് എടുക്കണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

 

---- facebook comment plugin here -----

Latest