Kerala
ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അക്രമികള്‍ സഞ്ചരിച്ച വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

തൊടുപുഴ | മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ്. അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്.
സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അക്രമികള്‍ സഞ്ചരിച്ച വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ വൈകീട്ട് ഇടുക്കിയിലെ മങ്ങാട്ട് കവലയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയക്ക് മര്‍ദനമേറ്റത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഷാജന്‍ സ്‌കറിയയെ സ്ഥലത്തെത്തിയ പോലീസ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.