Kerala
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ട് ഒരു മരണം
പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു
മലപ്പുറം | കുറ്റിപ്പുറത്ത് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ട് ഒരു മരണം. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക സ്വദേശി ഉമേഷ്(43)ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിക്ക് പിറകില്‍ ഇവര്‍ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു.
കുറ്റിപ്പുറം പൊന്നാനി ദേശീയപാതയില്‍ പന്തയപ്പാലത്തിനടുത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ കുറ്റിപ്പുറം, കോട്ടക്കല്‍ ആശുപത്രികളിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു.
---- facebook comment plugin here -----



