Connect with us

Uae

ഇക്കോ പരിസ്ഥിതി സമിതി അധ്യക്ഷയായി ഇമാറാത്തി വനിത

മിഡിൽ ഈസ്റ്റിൽ നിന്നുള്ള ആദ്യ വ്യക്തി

Published

|

Last Updated

അബൂദബി|അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഇക്കോ) പരിസ്ഥിതി സംരക്ഷണ സമിതി അധ്യക്ഷയായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജി സി എ എ) പരിസ്ഥിതി കാര്യ ഓഫീസ് സീനിയർ മാനേജർ എൻജിനീയർ മർയം അൽ ബലൂശിയെ തിരഞ്ഞെടുത്തു. സിംഗപ്പൂരിൽ നടന്ന സമിതിയുടെ 14-ാമത് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മിഡിൽ ഈസ്റ്റിൽ നിന്ന് ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വിദഗ്ധയാണ് മർയം.

അന്താരാഷ്ട്ര സംഘടനകളും സമൂഹവും യു എ ഇയുടെ കഴിവുകളിൽ അർപ്പിക്കുന്ന വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നതെന്ന് സാമ്പത്തിക മന്ത്രിയും ജി സി എ എ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. ഇക്കോ കൗൺസിലിന് കീഴിലുള്ള സാങ്കേതിക ഉപദേശക സമിതിയാണ് പരിസ്ഥിതി സംരക്ഷണ സമിതി. വിമാനങ്ങളുടെ ശബ്ദം, എൻജിൻ പുറന്തള്ളുന്ന വാതകങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ഇന്ധനം തുടങ്ങിയ പ്രധാന മേഖലകളിൽ ആഗോള മാനദണ്ഡങ്ങളും നയങ്ങളും രൂപവത്കരിക്കുന്നതിനാണ് സമിതി പ്രവർത്തിക്കുന്നത്.

 

Latest