Connect with us

Kerala

പരാതിക്കാരിയെ അപമാനിച്ച കേസ്; സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി

സ്ത്രീയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ അറസ്റ്റ് തടഞ്ഞ് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ കോടതിയിലേക്ക് മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ പരാതിക്കാരിയ്ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുത്തത്.

നേരത്തെ പരാതിക്കാരിയുടെ ഫോട്ടോ സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍, ചിത്രം താന്‍ പോസ്റ്റ് ചെയ്തിരുന്നു. അത് നീക്കം ചെയ്യുകയാണെന്നു അറിയിച്ചുകൊണ്ട് സന്ദീപ് ചിത്രം പിന്‍വലിച്ചത് ആസൂത്രിതനീക്കമാണെന്നാണ് പോലീസ് പറയുന്നത്. സ്ത്രീയുടെ പരാതിയില്‍ സന്ദീപ് വാര്യരടക്കം ആറുപേര്‍ക്കെതിരെയാണ് സൈബര്‍ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സന്ദീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

കേസിലെ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

 

Latest