Kerala
ഭാര്യ പിണങ്ങി പോയതില്‍ തര്‍ക്കം; മാവേലിക്കര നഗരസഭ മുന്‍ കൗണ്‍സിലറെ മകന്‍ കൊലപ്പെടുത്തി
കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി അറിയിക്കുകയായിരുന്നു
ആലപ്പുഴ| മാവേലിക്കര നഗരസഭ മുന്‍ കൗണ്‍സിലര്‍ കനകമ്മ സോമരാജി (67)നെ മകന്‍ കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം.
മാതാവിനെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----



