Connect with us

First Gear

മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്യുവികൾ ഏതൊക്കെ

2025 മെയ് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റ ഐ സി ഇ യും ഇവിയും 14,860 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.

Published

|

Last Updated

മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ എസ്യുവികൾ ഏതൊക്കെയെന്ന് നോക്കാം.

ഹ്യുണ്ടായി ക്രെറ്റ

2025 മെയ് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റ ഐ സി ഇ യും ഇവിയും 14,860 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. 2024 മെയ് മാസത്തിൽ വിറ്റ പതിനാലായിരത്തി അറുനൂറ്റി അറുപത്തിരണ്ട് യൂണിറ്റുകളെ അപേക്ഷിച്ച് 1.35 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.

ടൊയോട്ട അർബൻ ക്രൂയിസർ ഹൈ റൈഡർ

ടൊയോട്ട അർബൻ ക്രൂയിസർ ഹൈ റൈഡർ 7,573 യൂണിറ്റ് വില്പന രേഖപ്പെടുത്തി. 93.88ശതമാനം വാർഷിക വളർച്ചയാണ് ഇത് കൈവരിച്ചത്. 2024 മെയിൽ 3,096 യൂണിറ്റുകൾ മാത്രമായിരുന്നു വിറ്റഴിച്ചത്.

കിയ സെൽറ്റോസ്

കഴിഞ്ഞവർഷം ഇതേ കാലയളവിൽ കിയ സെൽറ്റോസിന് 9.7 1% ഇടിവ് നേരിട്ടെങ്കിലും 2025ൽ 6082 യൂണിറ്റുകൾ ഇത് വില്പന നടത്തി. മാത്രമല്ല ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട കാറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തും എത്തി.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 46.62% വാർഷിക വിൽപ്പന ഇതുവരെ രേഖപ്പെടുത്തിയിരുന്നു കഴിഞ്ഞവർഷം. 2025 മെയ് മാസത്തിൽ ഇത് ആകെ 5197 യൂണിറ്റുകൾ വിറ്റു.

ടാറ്റാ കർവ്

2025 മെയ് മാസത്തിൽ ടാറ്റാ കർവ് ഐസിഇ യും ഇ വി യും മൊത്തം 3063 യൂണിറ്റ് വില്പന രേഖപ്പെടുത്തി. മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ കോംപാക്ട് എസ് യു വി ആയി ഇത് മാറി.