Kerala
കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ക്ഷേത്രത്തിലെ കഴകക്കാരന്‍ ഷോക്കേറ്റു മരിച്ചു
പത്തനംതിട്ട അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തിലെ കഴകക്കാരന്‍ അയിരൂര്‍ സ്വദേശി ബിനുകുമാര്‍ (45) ആണ് മരിച്ചത്
പത്തനംതിട്ട | ക്ഷേത്രത്തിലേക്കുള്ള പൂജക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെ ഷോക്കേറ്റ് ക്ഷേത്രത്തിലെ കഴകക്കാരന്‍ മരിച്ചു.
പത്തനംതിട്ട അയിരൂര്‍ രാമേശ്വരം ക്ഷേത്രത്തിലെ കഴകക്കാരന്‍ അയിരൂര്‍ സ്വദേശി ബിനുകുമാര്‍ (45) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കൂവള മരത്തില്‍ നിന്ന് ഇരുമ്പു തോട്ടി ഉപയോഗിച്ച് ഇല പറിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----


