Connect with us

Kerala

കൊച്ചി  ചെല്ലാനത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ അഞ്ചുപേരെ കണ്ടെത്തി

ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരെയാണ് കാണാതായത്.

Published

|

Last Updated

കൊച്ചി | കൊച്ചി ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി. അഞ്ചു പേരെയും മറ്റൊരു ബോട്ടില്‍ കയറ്റിയാണ് തീരത്ത് എത്തിച്ചത്.

വള്ളം കെട്ടി വലിച്ചാണ് ബോട്ട് കൊണ്ട് വന്നത്. വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായി കടലില്‍ കുടുങ്ങുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കെ എല്‍ 03 4798 എന്ന നമ്പറിലുള്ള ഇമ്മാനുവല്‍ എന്ന വള്ളത്തില്‍ പോയവരാണ് കടലില്‍ കുടുങ്ങിയത്. ഒറ്റ എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണിത്.

ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരെയിരുന്നു കാണാതായത്. ഇന്ന് പുലര്‍ച്ചെ നാലിനു പോയ ഇവര്‍ സാധാരണ നിലയില്‍ രാവിലെ ഒമ്പതോടെ മടങ്ങിയെത്തേണ്ടതായിരുന്നു. കാണാതായവര്‍ക്കായി കോസ്റ്റ് ഗാര്‍ഡും നേവിയും അടക്കം തിരച്ചില്‍ നടത്തിയിരുന്നു.

 

 

 

Latest