Connect with us

National

ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊന്നു; മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കര്‍ണാടക കോടതി

ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം കണ്ണൂരിലെ ഇരിട്ടിയില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തത്.

Published

|

Last Updated

മൈസൂരു  | കര്‍ണാടകയിലെ കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ഈ വര്‍ഷം മാര്‍ച്ച് 27-ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. ഈ ദിവസം ഇയാള്‍ ഭാര്യ നാഗി (30), അഞ്ചുവയസ്സുള്ള മകള്‍ കാവേരി, ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞ് ദിവസവും വഴക്കിടാറുണ്ട്. സംഭവദിവസം വൈകീട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മകളടക്കം മറ്റ് മൂന്നുപേരെയും വെട്ടിക്കൊന്നു.തപിറ്റേന്നുരാവിലെ എസ്റ്റേറ്റ് ഉടമ, കരിയയെ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഒളിവില്‍പ്പോയ ഗിരീഷിനെ രണ്ടുദിവസത്തിനുശേഷം കണ്ണൂരിലെ ഇരിട്ടിയില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തത്.

Latest