Connect with us

Kerala

കൊട്ടാരക്കരയില്‍ റോഡിലെ കൂറ്റന്‍ ദിശാഫലകത്തിന്റെ ലോഹപാളി ദേഹത്തേക്ക് അടര്‍ന്നുവീണു; സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു

സംഭവത്തില്‍ മുരളീധരന്‍പിള്ള കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

കൊല്ലം| കൊട്ടാരക്കര എംസി റോഡില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി ദേഹത്തേക്ക് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള (57)യുടെ ദേഹത്തേക്കാണ് ലോഹപാളി വീണത്. അപകടത്തില്‍ മുരളീധരന്‍പിള്ളയുടെ കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റാണ് മുരളീധരന്‍പിള്ള. ജോലി കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് സംഭവം. മുറിവേറ്റു രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുരളീധരന്‍പിള്ള കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി.

 

Latest