Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കി

ഡിസംബര്‍ 18ന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യഹരജി പരിഗണിക്കും

Published

|

Last Updated

 

കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഡിസംബര്‍ 18 ന് കോടതി ജാമ്യഹരജി പരിഗണിക്കുമെന്ന് അറിയിച്ചു.

അതേസമയം ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹരജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. ജാമ്യ നീക്കത്തിനിടെ രണ്ടാമത് പ്രതി ചേര്‍ത്ത ദ്വാരപാലക ശില്‍പ കേസിലും പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക കേസില്‍ റിമാന്‍ഡില്‍ ആയതിനാല്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല.

Latest