Kerala
പ്രചരിപ്പിച്ച സിസിടിവി ദൃശ്യം കൊല്ലപ്പെട്ട ചിത്രപ്രിയയുടേതല്ല; പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കള്‍
പോലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നു കുടുംബം
കൊച്ചി | എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കൊലപാതകത്തില്‍ പോലീസിനെതിരെ കുടുംബം. പോലീസ് പ്രചരിപ്പിച്ച സിസിടിവി ദൃശ്യങ്ങളിലുളളത് ചിത്രപ്രിയയല്ലെന്ന് ബന്ധു ശരത് ലാല്‍ പറഞ്ഞു.കാണാതാവുമ്പോഴുണ്ടായിരുന്ന വേഷമല്ല സിസിടിവിയിലുളളതെന്നും പോലീസിന്റെ പല വാദങ്ങളും തെറ്റാണെന്നും കുടുംബം ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. പോലീസ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബം പറയുന്നു
അതേ സമയം ആണ്‍സുഹൃത്ത് അലന്‍ കൊലപാതക കുറ്റം പോലീസിന് മുന്നില്‍ സമ്മതിച്ചിരുന്നു. പെണ്‍സുഹൃത്തായ ചിത്രപ്രിയക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയാണ് കൊലക്ക് കാരണം. മദ്യലഹരിയിലാണ് താന്‍ കൃത്യം നടത്തിയതെന്നും അലന്‍ വ്യക്തമാക്കിയിരുന്നു
ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പറഞ്ഞു. അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നെന്നും ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി സംശയം നിലനിന്നിരുന്നുവെന്നും ചോദ്യംചെയ്യലില്‍ അലന്‍ മൊഴി നല്‍കി. ബംഗളൂരുവില്‍ ചിത്രപ്രിയ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം എന്നാണ് സൂചന




