Connect with us

Kerala

സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ട് തിരികെ വേണം; കോടതിയെ സമീപിച്ച് ദിലീപ്

കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നത്

Published

|

Last Updated

കൊച്ചി |  നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായി സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് നടന്‍ ദിലീപ്. കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നത്. ഇത് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ നീക്കം

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്, സലിം, പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.20 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. ജഡ്ജി ഹണി എം വര്‍ഗീസാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുക. എട്ടാംപ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍നിന്ന് വ്യക്തമാകുംനടപടിക്രമങ്ങള്‍ രാവിലെ 11ന് ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികള്‍ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്

 

---- facebook comment plugin here -----

Latest