National
ഇന്‍ഡിഗോ: മേല്‍നോട്ടം വഹിച്ച ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ പിരിച്ചുവിട്ട് ഡിജിസിഎ
ഈ മാസം ഇന്‍ഡിഗോ ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ന്യൂഡല്‍ഹി| ഇന്‍ഡിഗോ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ഇന്‍ഡിഗോയുടെ പരിശോധനയിലും നിരീക്ഷണത്തിലും ഉണ്ടായ അശ്രദ്ധയെ തുടര്‍ന്നാണ് നടപടി.
ഇതിനെ തുടര്‍ന്ന് ഈ മാസം ഇന്‍ഡിഗോ ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കിയുരുന്നു. ഡിസംബര്‍ 5 വരെ റദ്ദാക്കലുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അതിനുശേഷം കുറഞ്ഞു. ചൊവ്വാഴ്ച എയര്‍ലൈന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിച്ചതായും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായും അറിയിച്ചു.
ജീവനക്കാരുടെ റീഫണ്ട് എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഡിജിസിഎ രണ്ട് ടീമുകളെ നിയമിച്ചിട്ടുണ്ട്.



