Connect with us

Kerala

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവര്‍ക്ക് ഈ സര്‍വീസുകള്‍ ആശ്വാസമാകും.

Published

|

Last Updated

തിരുവനന്തപുരം| ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

നിസാമുദ്ദീന്‍-തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും അഞ്ച് സര്‍വീസുകള്‍ ഉണ്ടാകും. ഹുബ്ബള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഓരോ സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്.

മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതം മുണ്ടാക്കും. ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവര്‍ക്ക് ഈ സര്‍വീസുകള്‍ ആശ്വാസമാകും.

Latest