Editorial
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 1400 രൂപ കൂടി
ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണം ഇത്രയും വലിയ കുതിപ്പ് നടത്തുന്നത്.
കൊച്ചി| സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 175 രൂപയാണ് വര്‍ധിച്ചത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 1400 രൂപയാണ് കൂടിയത്. ഇന്ന് 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണം ഇത്രയും വലിയ കുതിപ്പ് നടത്തുന്നത്.
ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകീട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും വര്‍ധിച്ചതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.
---- facebook comment plugin here -----


