Connect with us

Kerala

യൂസ് ആന്‍ഡ് ത്രോ സംസ്‌കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറി; മന്ത്രി ശിവന്‍കുട്ടി

സ്ത്രീലമ്പടന്‍ എന്ന പദപ്രയോഗം മുഖ്യമന്ത്രി സഹികെട്ട് ഉപയോഗിച്ചതാണ്. അതിന് പകരം വയ്ക്കാനുള്ള വാക്ക് പിന്നെ എന്താണ്.

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒളിവില്‍ നിന്നും പുറത്ത് വന്ന രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി സ്ത്രീലമ്പടന്‍ എന്ന പദപ്രയോഗം സഹികെട്ട് ഉപയോഗിച്ചതാണ്. സ്ത്രീലമ്പടന്മാര്‍ക്ക് പകരം വയ്ക്കാനുള്ള വാക്ക് പിന്നെ എന്താണ്. അങ്ങനെയുള്ള എത്ര പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. യൂസ് ആന്‍ഡ് ത്രോ സംസ്‌കാരത്തിന്റെ ഉടമകളായി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറിയെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

മുഖ്യമന്ത്രിയെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ഓരോ കാര്യങ്ങളും ഒന്നൊന്നായി പറയും. അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുകയായിരിക്കും കോണ്‍ഗ്രസിന് നല്ലതെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുന്നത് കോണ്‍ഗ്രസിനെതിരെ കേരളം ഞെട്ടുന്ന പല കാര്യങ്ങളും രാഹുല്‍ പറയാന്‍ സാധ്യതയുള്ളതിനാലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വോട്ട് രേഖപ്പെടുത്തിയ് ശേഷമായിരുന്നു മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരിച്ചത്. കോണ്‍ഗ്രസിലെ ‘സ്ത്രീലമ്പടന്മാര്‍’ എന്താണ് കാട്ടിക്കൂട്ടുന്നതെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.

 

Latest