Connect with us

Kerala

മദ്യലഹരിയില്‍ വാക്ക് തര്‍ക്കം; സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

ഗൃഹപ്രവേശനത്തിനു മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം.

Published

|

Last Updated

പാലാ  | സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളര്‍കോട് അറയ്ക്കക്കുഴിയില്‍ ബിബിന്‍ യേശുദാസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ഇന്നലെ രാത്രി ആയിരുന്നു സംഭവം. നിര്‍മാണം നടക്കുന്ന വീട്ടില്‍ വെല്‍ഡിങ് ജോലിക്ക് എത്തിയതായിരുന്നു ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുന്‍പായി നടത്തിയ സല്‍ക്കാരച്ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. കുത്തേറ്റ് ഗുരുതര പരുക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ബിബിന്‍ മരിച്ചു. ഈ വിവരം അറിയാതെ പരുക്കുകളുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest