Connect with us

Kerala

ബെംഗളൂരുവിലെ യൂബര്‍ ടാക്സി ഡ്രൈവര്‍ എം ഡി എം എയുമായി പിടിയില്‍

ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹന്‍ (31) ആണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | ബാംഗ്ലൂരില്‍ യൂബര്‍ ടാക്സി ഡ്രൈവറായ യുവാവ് എം ഡി എം എയുമായി അറസ്റ്റില്‍. ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹന്‍ (31) ആണ് അറസ്റ്റിലായത്. തിരുവല്ല-കോഴഞ്ചേരി റോഡില്‍ മാരാമണ്‍ നെടുംപ്രയാറില്‍ സ്റ്റോപ്പ് എന്‍ ഷോപ്പ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

യൂബര്‍ ടാക്സി ഡ്രൈവറായ പ്രതി ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കഞ്ചാവുമായി നെടുപ്രയാറില്‍ എത്തിയതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍ രാജീവ് പരിശോധന നടത്തുകയും പ്രതിയുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന 20. 84 ഗ്രാം എം ഡി എം എ പിടിച്ചെടുക്കുകയും ചെയ്തു.

2015 ല്‍ ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലും 2019 ല്‍ മയക്കുമരുന്ന് കൈവശം വച്ച് വില്‍പന നടത്തിയതിനും പ്രതിക്കെതിരേ കേസെടുത്തു.

 

Latest