Editors Pick
മാരുതി സുസുകി വിക്ടോറിസ് എസ് യു വി വിപണിയിൽ: ലക്ഷ്വറി ഇനി എല്ലാവർക്കും!
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ വാഹനം രൂപകൽപ്പനയിലും ആരുടെയും മനംകവരുന്നതാണ്. മസിലുകളുള്ള ബോഡിയും മനോഹരമായ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പുകളും, റൂഫ് റെയിലുകളും, എയറോ-കട്ട് അലോയ് വീലുകളും വാഹനത്തിന് പുരോഗമനപരമായ രൂപം നൽകുന്നു.

മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് (MSIL) തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ വിക്ടോറിസ് അവതരിപ്പിച്ചു. ബ്രെസയ്ക്കും മുകളിലായി അരീന ഡീലർഷിപ്പുകളിൽ ഇനി മാരുതിയുടെ ഈ പുത്തൻ താരം തലയുയർത്തി നിൽക്കും. “Got It All” എന്ന പുതിയ പൊസിഷനിങ്ങുമായി എത്തുന്ന വിക്ടോറിസ്, സാങ്കേതികവിദ്യ, ആഡംബരം, സുരക്ഷ, വൈവിധ്യമാർന്ന എൻജിൻ ഓപ്ഷനുകൾ എന്നിവയുടെ മികച്ചൊരു കൂടിച്ചേരലാണ്. വെറും ₹11,000 മുടക്കി അരീന ഡീലർഷിപ്പുകളിലൂടെയും ഓൺലൈനായും ഈ വാഹനം ബുക്ക് ചെയ്യാം.
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ വാഹനം രൂപകൽപ്പനയിലും ആരുടെയും മനംകവരുന്നതാണ്. മസിലുകളുള്ള ബോഡിയും മനോഹരമായ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, കണക്റ്റഡ് എൽഇഡി ടെയിൽ-ലാമ്പുകളും, റൂഫ് റെയിലുകളും, എയറോ-കട്ട് അലോയ് വീലുകളും വാഹനത്തിന് പുരോഗമനപരമായ രൂപം നൽകുന്നു.
സാങ്കേതികതയുടെ പുതിയ ലോകം
വിക്ടോറിസിന്റെ ഇന്റീരിയർ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക്-ഐവറി ഡ്യുവൽ-ടോൺ തീമിൽ സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡും, പ്രീമിയം സീറ്റ് അപ്‌ഹോൾസ്റ്ററിയും, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളും അകത്തളത്തിന് ലക്ഷ്വറി ഫീൽ നൽകുന്നു. വിശാലമായ പനോരമിക് സൺറൂഫ് യാത്രകളെ കൂടുതൽ ആസ്വാദ്യകരമാക്കും.
പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 25.65 സെന്റീമീറ്റർ സ്മാർട്ട്‌പ്ലേ പ്രോ എക്സ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണങ്ങൾ. ഇതിൽ 35-ൽ അധികം ആപ്പുകൾ ലഭ്യമാണ്. ഇന്ത്യയിൽ ആദ്യമായി ഒരു കാറിൽ ഇൻഫിനിറ്റി ബൈ ഹാർമാൻ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം ഡോൾബി അറ്റ്മോസ് 5.1 സറൗണ്ട് സൗണ്ടോടെ നൽകിയിരിക്കുന്നത് വിക്ടോറിസിലാണ്. ഇത് ഒരു “തിയേറ്റർ ഓൺ വീൽസ്” അനുഭവം നൽകുന്നു.
ഇതിന് പുറമെ നെക്സ്റ്റ്-ജെൻ സുസുകി കണക്റ്റ് വഴി 60-ൽ അധികം ഫീച്ചറുകൾ നിയന്ത്രിക്കാം. ഓട്ടോമേറ്റഡ് പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, 64-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയും വിക്ടോറിസിന്റെ പ്രീമിയം ഫീച്ചറുകളാണ്.
കരുത്തും കാര്യക്ഷമതയും ഒന്നിച്ച്
വിവിധതരം എൻജിൻ ഓപ്ഷനുകളോടെയാണ് വിക്ടോറിസ് വിപണിയിലെത്തുന്നത്.
1.5 ലിറ്റർ K-സീരീസ് പെട്രോൾ എൻജിൻ:
103 hp കരുത്തും 139 Nm ടോർക്കും നൽകുന്നു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളോടെ ലഭ്യമാണ്. മൈലേജ്: 21.18 കി.മീ/ലിറ്റർ (മാനുവൽ), 21.06 കി.മീ/ലിറ്റർ (ഓട്ടോമാറ്റിക്).
1.5 ലിറ്റർ സ്ട്രോങ്-ഹൈബ്രിഡ് പെട്രോൾ:
ഇവി മോഡുള്ള ഈ എൻജിൻ 116 bhp കരുത്ത് നൽകുന്നു. ഇ-സിവിടി ട്രാൻസ്മിഷൻ വഴി പ്രവർത്തിക്കുന്ന ഇതിന് 28.65 കി.മീ/ലിറ്റർ എന്ന മികച്ച മൈലേജ് ലഭിക്കും.
S-CNG വേരിയന്റ്:
87 bhp കരുത്തും 121 Nm ടോർക്കും നൽകുന്ന സിഎൻജി വേരിയന്റ്, ബൂട്ട് സ്പേസ് നഷ്ടപ്പെടാതെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് 27.02 കി.മീ/കിലോ മൈലേജ് ലഭിക്കും.
ALLGRIP Select 4×4:
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി 4×4 വേർഷനും മാരുതി നൽകുന്നുണ്ട്. മൾട്ടി-ടെറൈൻ ഡ്രൈവ് മോഡുകളും, ഹിൽ ഡിസന്റ് കൺട്രോളും ഇതിനുണ്ട്.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത താരം
സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന മുൻഗണനയാണ് വിക്ടോറിസിൽ നൽകിയിരിക്കുന്നത്. ഭാരത് NCAP സുരക്ഷാ റേറ്റിംഗിൽ 5 സ്റ്റാർ നേടി മാരുതി വിസ്മയിപ്പിച്ചു. മുതിർന്നവരുടെ സുരക്ഷയിൽ 32-ൽ 31.66 പോയിന്റും, കുട്ടികളുടെ സുരക്ഷയിൽ 49-ൽ 43 പോയിന്റും നേടിയാണ് ഈ നേട്ടം.
എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ, ഇഎസ്പി, എബിഎസ് വിത്ത് ഇബിഡി, ഹിൽ ഹോൾഡ് അസിസ്റ്റ്, TPMS തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ആണ് മറ്റൊരു പ്രധാന ഫീച്ചർ. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ 10-ൽ അധികം ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ ഇതിലുണ്ട്. ഉയർന്ന മിഴിവുള്ള 360-ഡിഗ്രി ക്യാമറ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും സുരക്ഷ ഉറപ്പാക്കുന്നു.
10 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ലഭ്യമായ വിക്ടോറിസിന് 3 വർഷം അല്ലെങ്കിൽ 1,00,000 കി.മീ വാറന്റിയും മാരുതി നൽകുന്നു.
മാരുതി സുസുകിയുടെ പുതിയ മുഖമാണ് വിക്ടോറിസ്. ഇന്ത്യയിലെ വാഹന വിപണിയിൽ എസ്‌യുവി സെഗ്മെന്റിലെ ആധിപത്യം വർദ്ധിപ്പിക്കാൻ ഈ മോഡൽ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, 100-ൽ അധികം രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യാനും മാരുതിക്ക് പദ്ധതിയുണ്ട്.