First Gear
മോർ സ്‌റ്റൈലിഷ്, മോർ റേസിങ്; അപ്പാച്ചെ ആർടിആർ 200 4വി പുറത്തിറങ്ങി
1.54 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.

ബെംഗളുരു|ടിവിഎസിന്റെ എക്കാലത്തെയും മികച്ച മോഡലാണ് അപാച്ചെ. മിഡ് റേഞ്ച് മുതൽ ഹൈ റേസിങ് ബൈക്കുവരെ ഈ മോഡലിലുണ്ട്. അപ്പാച്ചെ ശ്രേണിയിലേക്ക് പുതിയൊരു മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4വി മോട്ടോർസൈക്കിളാണ് കമ്പനി പുറത്തിറക്കിയത്. അപ്പാച്ചെയുടെ 20 വർഷത്തെ റേസിങ് പൈതൃകം, എഞ്ചിനീയറിങ് മികവ്, ലോകമെമ്പാടുമുള്ള ആറ് ദശലക്ഷത്തിലധികം റൈഡർമാരുടെ വിശ്വാസം എന്നിവയുടെ ആഘോഷമായാണ് ഈ വാഹനം അവതരിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു.
ഒബിഡി 2 ബി മാനദണ്ഡം അനുസരിച്ചുള്ള ഈ മോഡൽ മികച്ച നിയന്ത്രണത്തിനും കോർണറിങ് ശേഷിക്കുമായി പുതിയ 37 എംഎം അപ്സൈഡ് ഡൗൺ (യുഎസ്ഡി) ഫ്രണ്ട് സസ്പെൻഷൻ, എല്ലാ റൈഡിങ് സാഹചര്യങ്ങളിലും സ്ഥിരത ഉറപ്പാക്കാനുള്ള ഹൈഡ്രോ-ഫോംഡ് ഹാൻഡിൽബാർ എന്നിവകൂടി ഉൾപ്പെടുത്തിയാണ് എത്തുന്നത്. ഡ്യുവൽചാനൽ എബിഎസ്, അർബൻ, -സ്പോർട്,- റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ, സ്ലിപ്പർ, അഡ്ജസ്റ്റബിൾ ക്ലച്ചുകൾ, ബ്ലൂടൂത്തും വോയ്സ്-അസിസ്റ്റുമുള്ള ടിവിഎസ് സ്മാർട്ട്കണക്റ്റ്, എൽഇഡി ഹെഡ് ലാംപും ഡിആർഎലുകളുമുള്ള ഫുള്ളി ഡിജിറ്റൽ ക്ലസ്റ്റർ, റെഡ് അലോയ് വീൽ എന്നിവയാണ് പുതിയ മോഡലിലെ മറ്റു ചില സവിശേഷതകൾ. ഗ്ലോസി ബ്ലാക്ക്, മാറ്റ് ബ്ലാക്ക്, ഗ്രാനൈറ്റ് ഗ്രേ നിറങ്ങളിൽ ലഭ്യമാകും. 1.54 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.