Kerala
പാലക്കാട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി
വളർത്തുനായ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിക്കുട്ടിയെ കണ്ടത്.

പാലക്കാട് | മലമ്പുഴ ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോടിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ വനം വകുപ്പ് പിടികൂടി. ചേമ്പനയിലെ തങ്കച്ചൻ എന്നയാളുടെ വീട്ടുവളപ്പിലാണ് പുലിക്കുട്ടിയെ കണ്ടത്.
തങ്കച്ചന്റെ വളർത്തുനായ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിക്കുട്ടിയെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിക്കേറ്റ പുലിക്കുട്ടിയെ പിടികൂടി ധോണിയിലെ ബേസ് ക്യാമ്പിലേക്ക് മാറ്റി.
പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് കൊണ്ടുപോകുമെന്ന് വനം വകുപ്പ് അറിയിച്ചു.
---- facebook comment plugin here -----