Connect with us

Kerala

അയ്യപ്പഭക്തനില്‍ നിന്നും അമിത തുക ഈടാക്കി; ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍

ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുളള അനുവദനീയ തുകയായ 12,500 കൂടാതെ 11,500 രൂപ കൂടി അധികമായി കൈപ്പറ്റിയാണ് കബളിപ്പിച്ചത്.

Published

|

Last Updated

പത്തനംതിട്ട | ആന്ധ്ര സംസ്ഥാനത്ത് നിന്നും ദര്‍ശനത്തിനായെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34), ഇടുക്കി പാമ്പനാര്‍ സ്വദേശിയായ ലക്ഷ്മി കോവിലില്‍ സന്തോഷ് (49), പെരുവന്താനം സ്വദേശിയായ കല്ലും കുന്നേല്‍ ഗിരീഷ് (34) എന്നിവരാണ് അറസ്റ്റിലായത്.

പമ്പയില്‍ നിന്നും ഡോളിയില്‍ ശബരിമല സന്നിധാനത്തെത്തിച്ച് തിരികെ പമ്പയിലെത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുളള അനുവദനീയ തുകയായ 12,500 കൂടാതെ 11,500 രൂപ കൂടി അധികമായി കൈപ്പറ്റിയാണ് കബളിപ്പിച്ചത്. ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശിയായ വീരങ്കി സാംബവശിവ (42) യാണ് ഡോളിക്കാരുടെ തട്ടിപ്പിനിരയായത്.

സംഭവത്തില്‍ പമ്പ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ വി എസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരമറിഞ്ഞ് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ മനോജ്, സബ് ഇന്‍സ്‌പെക്ടര്‍ വി എസ് കിരണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജസ്റ്റിന്‍രാജ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

---- facebook comment plugin here -----

Latest